സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ (സി.ഐ.എസ്.എഫ്.) ഹെഡ് കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയില്‍ കായികതാരങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 249 ഒഴിവുണ്ട്.

പുരുഷന്‍ന്മാര്‍ക്ക് 181 ഒഴിവും വനിതകള്‍ക്ക് 68 ഒഴിവുമാണുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷാഫോറവും www.cisfrectt.inല്‍ ലഭിക്കും.

അപേക്ഷ, വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന രേഖകളുടെ പകര്‍പ്പുസഹിതം അയക്കണം. അവസാന തീയതി മാര്‍ച്ച് 31.

Content Highlights: vaccancies in CSIF