മെഡിക്കല്‍ ഓഫീസര്‍ സെലക്ഷന്‍ ബോര്‍ഡ് (സി.എ.പി.എഫ്.) 553 ഡോക്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡയറക്ടറേറ്റ് ജനറല്‍, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.

സെന്‍ട്രല്‍ ആംഡ് പോലീസില്‍ ഉള്‍പ്പെട്ടിരിക്കുന്ന ബി.എസ്.എഫ്., സി.ആര്‍.പി.എഫ്., ഐ.ടി.ബി.പി., എസ്.എസ്.ബി., അസം റൈഫിള്‍സ് എന്നിവിടങ്ങളിലാണ് നിയമനം. സെപ്റ്റംബര്‍ 13 മുതല്‍ അപേക്ഷ സ്വീകരിക്കും.

ഒഴിവുകള്‍

സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (സെക്കന്‍ഡ് കമാന്‍ഡ്)5 (ഐ.ടി.ബി.പി.5)

സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (ഡെപ്യൂട്ടി കമാന്‍ഡന്റ്)201 (ബി.എസ്.എഫ്.52, സി.ആര്‍.പി.എഫ്.116, എസ്.എസ്.ബി.18, ഐ.ടി.ബി.പി.11, അസം റൈഫിള്‍സ്4)

മെഡിക്കല്‍ ഓഫീസര്‍ (അസിസ്റ്റന്റ് കമാന്‍ഡന്റ്)345 (ബി.എസ്.എഫ്.85, സി.ആര്‍.പി.എഫ്.77, എസ്.എസ്.ബി.51, ഐ.ടി.ബി.പി.101, അസം റൈഫിള്‍സ്31)

ഡെന്റല്‍ സര്‍ജന്‍ (അസിസ്റ്റന്റ് കമാന്‍ഡന്റ്)2 (സി.ആര്‍.പി. എഫ്.1, അസം റൈഫിള്‍സ്1)

യോഗ്യത

എം.ബി.ബി.എസ്. അല്ലെങ്കില്‍ തത്തുല്യം. ബന്ധപ്പെട്ട മേഖലയില്‍ സ്‌പെഷ്യലൈസേഷനും കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. ഡെന്റിസ്റ്റ് തസ്തികയില്‍ ബാച്ചിലര്‍ ഓഫ് ഡെന്റല്‍ സര്‍ജറി ബിരുദവും ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം. പ്രായപരിധി: സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ്50 വയസ്സ്, സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് 40 വയസ്സ്, മെഡിക്കല്‍ ഓഫീസേഴ്‌സ്30 വയസ്സ്, ഡെന്റല്‍ സര്‍ജന്‍ 35 വയസ്സ്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും recruitment.itbpolice.nic.in കാണുക. അവസാനതീയതി: ഒക്ടോബര്‍ 27.

Content Highlights: Vaccancies In CAPF Careers Central government jobs