ഋഷികേശ്: 700 ഒഴിവുണ്ട്. സീനിയര്‍ റെസിഡന്റിന്റെ 100 ഒഴിവും ജൂനിയര്‍ റെസിഡന്റിന്റെ 200 ഒഴിവുമുണ്ട്. നഴ്‌സിങ് ഓഫീസറുടെ 300 ഒഴിവുകളാണുള്ളത്. ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ 100 ഒഴിവുണ്ട്. www.aiimsrishikesh.edu.in

നാഗ്പുര്‍: 22 അധ്യാപക ഒഴിവുകള്‍. വിവിധ വിഷയങ്ങളില്‍ അസോസിയേറ്റ് പ്രൊഫസറുടെ നാലും അസിസ്റ്റന്റ് പ്രൊഫസറുടെ പതിനെട്ടും ഒഴിവാണുള്ളത്. www.aiimsnagpur.edu.in അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ ആറുമുതല്‍ നല്‍കാം. അവസാനത്തിയതി: ജൂണ്‍ 24.

കല്യാണി: സീനിയര്‍ റസിഡന്റ് തസ്തികയില്‍ 26 ഒഴിവുകള്‍. മേയ് 27, 28, 29 തീയതികളിലായി അഭിമുഖം നടക്കും. www.aiimskalyani.edu.in

ഭുവനേശ്വര്‍: 90 സീനിയര്‍ റെസിഡന്റ് ഒഴിവ്. നോണ്‍-അക്കാദമിക് കാറ്റഗറിയിലാണ് അവസരം. www.aiimsbhubaneswar.nic.in അവസാനതീയതി: ജൂണ്‍ 7.

ഭോപാല്‍: മെഡിക്കല്‍ റെക്കോഡ് ടെക്‌നീഷ്യന്റെ 28 ഒഴിവിലേക്ക് അപേക്ഷിക്കാം. https://www.aiimsbhopal.edu.in അവസാന തീയതി: മേയ് 31.

Content Highlights: Vaccancies in AIIMS