മുംബൈയിലുള്ള ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ 23 അധ്യാപകരുടെ ഒഴിവുണ്ട്. അക്കൗണ്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവുമുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

അധ്യാപക തസ്തികയില്‍ ഒഴിവുള്ള വിഭാഗങ്ങള്‍: ഹെല്‍ത്ത് സിസ്റ്റം സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, മാനേജ്‌മെന്റ് & ലേബര്‍ സ്റ്റഡീസ്, ഹ്യൂമന്‍ എക്കോളജി, ഹാബിറ്റാറ്റ് സ്റ്റഡീസ്, മീഡിയ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ്, ഡിസാസ്റ്റര്‍ സ്റ്റഡീസ്, ലോ റൈറ്റ്‌സ് & കോണ്‍സ്റ്റിറ്റിയൂഷണല്‍ ഗവേണന്‍സ്, റിസര്‍ച്ച് മെതഡോളജി, ഡെവലപ്‌മെന്റ് സ്റ്റഡീസ്.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തില്‍

പ്രൊഫസര്‍10: നിര്‍ദിഷ്ട വിഷയത്തില്‍ പി.ജിയും പിഎച്ച്.ഡിയും പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

അസോസിയേറ്റ് പ്രൊഫസര്‍5: നിര്‍ദിഷ്ട വിഷയത്തില്‍ പി.ജിയും പിഎച്ച്.ഡിയും എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും

അസിസ്റ്റന്റ് പ്രൊഫസര്‍ 8: നിര്‍ദിഷ്ട വിഷയത്തില്‍ പി.ജിയും നെറ്റ് യോഗ്യതയും, പിഎച്ച്.ഡി ഉള്ളവരെ നെറ്റ് യോഗ്യതയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അക്കൗണ്ട് അസിസ്റ്റന്റ്1: 55 ശതമാനം മാര്‍ക്കോടെയുള്ള ബി.ടെക് ബിരുദവും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

അപേക്ഷ: www.tiss.edu എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് കാണുക. അനധ്യാപക തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 15, അധ്യാപക തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 30.

Content Highlights: Vaccancies at Tata Institute