റാഞ്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കോണില്‍ 113 ഒഴിവുണ്ട്. താത്കാലിക നിയമനമാണ്.

എന്‍ജിനിയര്‍ - 80: യോഗ്യത: മെക്കാനിക്കല്‍/തെര്‍മല്‍/മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമേഷന്‍/പവര്‍ എന്‍ജിനിയറിങ്/ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനിയറിങ് ബിരുദം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രത്യേക പരിശീലന കോഴ്‌സുകള്‍ ചെയ്തിരിക്കണം.

പ്രോജക്ട് എന്‍ജിനിയര്‍- 13: യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/സിവില്‍ എന്‍ജിനിയിറിങ് ബിരുദം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രോജക്ട് മാനേജ്‌മെന്റിലുള്ള സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണന. ഒരു ഒഴിവിലേക്ക് ഏത് എന്‍ജിനിയറിങ് ബിരുദക്കാര്‍ക്കും അപേക്ഷിക്കാം.

കൂടുതല്‍ തസ്തിക, യോഗ്യത, ഓണ്‍ലൈന്‍ അപേക്ഷ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്ക്: www.meconlimited.co.in

Content Highlights :Vaccancies at MECON LIMITED