മാതൃഭൂമി ബുക്‌സില്‍ വിഷ്വലൈസര്‍/ ഡിസൈനര്‍, കോപ്പി റൈറ്റര്‍ തസ്തികയില്‍ ഒഴിവുകള്‍ .കോഴിക്കോടാണ് നിയമനം.

വിഷ്വലൈസര്‍/ ഡിസൈനര്‍

ഫൈന്‍ ആര്‍ട്‌സ് ബിരുദവും (BFA)  2-3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.
ഇല്ലുസ്‌ട്രേറ്റര്‍, ഫോട്ടോഷോപ്പ്, ഇന്‍ഡിസൈന്‍ മുതലായ ഡിസൈന്‍ സോഫ്റ്റ്‌വെയറുകള്‍ അറിഞ്ഞിരിക്കണം

കോപ്പി റൈറ്റര്‍

മലയാളത്തില്‍ ബിരുദാനന്തര ബിരുദം 2 - 3 വര്‍ഷത്തെ പ്രവൃത്തിപരിചയം

ഇന്‍ഡിസൈന്‍, മലയാളം എഡിറ്റിങ്ങ് സോഫ്റ്റ്‌വെയര്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കുന്നത് അഭികാമ്യം

പ്രായം  - 28 വയസ്സ്

താത്പര്യമുള്ളവര്‍ റെസ്യുമിനോടൊപ്പം പ്രായം, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും, ചെയ്ത വര്‍ക്കുകളുടെ സാമ്പിളുകള്‍, അവസാനത്തെ സാലറി വിവരങ്ങള്‍ സഹിതം careers@mpp.co.in എന്ന മെയിലിലേക്ക് ഡിസംബര്‍ 29 ന് മുന്‍പ് അപേക്ഷിക്കുക.
mathrubhumi books

Content Highlights: Vaccancies at Mathrubhumi books