തിരുവനന്തപുരം:തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളിലായി 12 ഒഴിവ്. 11 തസ്തികകളിലേക്ക് കരാര്‍ നിയമനമാണ്.

സിസ്റ്റം അനലിസ്റ്റ് (ഡെപ്യൂട്ടി മാനേജര്‍ ഐ.ടി.) എന്നിവയിലേക്ക് സ്ഥിരം നിയമനമായിരിക്കും. ഒ.ബി.സി. കാറ്റഗറിയില്‍ ഈഴവ/തിയ്യ/ബില്ലവ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. തപാല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

സിസ്റ്റം അനലിസ്റ്റ് (ഡെപ്യൂട്ടി മാനേജര്‍ ഐ.ടി.) 1; യോഗ്യത: ബി.ഇ./ബി.ടെക്. എം.സി.എ. അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. കോര്‍ ബാങ്കിങ് സൊലൂഷനില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 38 വയസ്സ്.

മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് 3: യോഗ്യത: ബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. എം.ബി.എ. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 30 വയസ്സ്.

ക്രെഡിറ്റ് ഓഫീസര്‍ 7: യോഗ്യത:ബിരുദവും ജൂനിയര്‍ അസോസിയേറ്റ് ഓഫ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സ്
പരീക്ഷ പാസായിരിക്കണം. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി: 40 വയസ്സ്.

ജാവ ജെ.ഇ.ഇ. ഡെവലപ്പര്‍ 1: യോഗ്യത: ബി.ഇ./ ബി.ടെക്./ എം.സി.എ. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. കോര്‍ബാങ്കിങ് സൊലൂഷനില്‍ ഒരുവര്‍ഷത്തെ പ്രവത്തിപരിചയം. പ്രായപരിധി: 35 വയസ്സ്.

വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനുമായി www.kfc.org എന്ന വെബ്‌സൈറ്റ്കാണുക. അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളുമായി The Executive Director, Head Office, Kerala Financial Corporation, Vellayambalam, Thiruvananthapuram695033,Kerala എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

കരാര്‍ നിയമനത്തിനായുള്ള തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: നവംബര്‍ 20. സ്ഥിരനിയമനത്തിനുള്ള തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 27,

Content Highlights: Vacancy in Kerala Financial Corporation