മൃഗസംരക്ഷണവകുപ്പിലെ മീഡിയാ ഡിവിഷന്റ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ തസ്തികകളില്‍ അവസരം. കരാര്‍ നിയമനമായിരിക്കും. തത്സമയ അഭിമുഖത്തിലൂടെയാണ്‌  തിരഞ്ഞെടുപ്പ്.

അസിസ്റ്റന്റ് എഡിറ്റര്‍ - 2; യോഗ്യത: ഏതെങ്കിലും അംഗീകൃത ബിരുദം. രണ്ടു വര്‍ഷത്തില്‍ കുറയാത്ത മാധ്യമ പരിചയം (പി.ആര്‍.ഡി. അംഗീകാരമുള്ളത്). ജേണലിസത്തില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം.

വീഡിയോ ഗ്രാഫര്‍ - 1: യോഗ്യത: സി ഡിറ്റ്, വീഡിയോ അക്കാദമി ഉള്‍പ്പെടെയുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വീഡിയോഗ്രാഫിയിലുള്ള ഡിപ്ലോമ/മാസ്‌കമ്യൂണിക്കേഷന്‍ ബിരുദം. പ്രാവീണ്യ പരിജ്ഞാനം ഉണ്ടായിരിക്കണം.

ഡിസൈനര്‍ -1 : യോഗ്യത: ബി.എഫ്.എ.(അപ്ലെയ്ഡ് ആര്‍ട്‌സില്‍) ബിരുദം. മേല്‍പ്പറഞ്ഞവരുടെ അഭാവത്തില്‍ ഇന്‍ഡിസൈന്‍
പോലുള്ള ഡിസൈനിങ് സോഫ്‌റ്റ്വേറില്‍ പ്രാവിണ്യം നേടിയവരെ പരിഗണിക്കും. പ്രവൃത്തിപരിചയം അഭികാമ്യം.

ഐ.ടി. അസിസ്റ്റന്റ് 1: കംപ്യൂട്ടര്‍ സയന്‍സ് ബി.ടെക്. ബിരുദം ഡിപ്ലോമ. പ്രവൃത്തിപരിചയം അഭികാമ്യം.

വിശദവിവരങ്ങള്‍ക്കാ യി www.ahd.kerala.gov.in എന്ന വെബ്‌സൈറ്റ് കാണുക. ഫോണ്‍: 04712732918. തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ അസിസ്റ്റന്റ് എഡിറ്റര്‍, വീഡിയോഗ്രാഫര്‍
തസ്തികയിലേക്ക് നവംബര്‍ 24 രാവിലെ 10 മണിക്കും ഡിസൈനര്‍, ഐ.ടി. അസിസ്റ്റന്റ് തസ്തികയിലേക്ക് നവംബര്‍ 25 രാവിലെ 10 മണിക്കുമാണ് അഭിമുഖം.

Content Highlights: Vacancy in  Kerala Animal Husbandry Department