കേരളത്തിലെ സംസ്ഥാന വിവര പൊതുജനവകുപ്പില്‍ പ്രിസം പദ്ധതിയുടെ ഭാഗമായി 115 ഒഴിവുകള്‍. കരാര്‍ നിയമനമാണ്. എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്.


ഒഴിവുകള്‍ സബ് എഡിറ്റര്‍ - 20, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് -76, കണ്ടന്റ് എഡിറ്റര്‍ - 19.

യോഗ്യത ബിരുദവും ജേണലിസം/പി.ആര്‍. മാസ് കമ്യൂണിക്കേഷന്‍ എന്നിവയില്‍ ഡിപ്ലോമയും. ജേണലിസം) പി.ആര്‍.മാസ് കമ്യൂണിക്കേഷന്‍ എന്നിവയില്‍ ബിരുദം/ ബിരുദാനന്തരബിരുദം ഉള്ളവര്‍ക്കും അപേക്ഷിക്കാം. 

സബ് എഡിറ്റര്‍ കണ്ടന്റ് എഡിറ്റര്‍ എന്ന തസ്തികയിലേക്ക് രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം.
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും ആവശ്യമുണ്ട്.

പ്രായപരിധി 35 വയസ്സ്. ശമ്പളം: സബ് എഡിറ്റര്‍ 21780 രൂപ, കണ്ടന്റ് എഡിറ്റര്‍ 17940 രൂപ, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്16940 രൂപ. വിശദവിവരങ്ങള്‍ക്ക് www.careers.cdit.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 17.

 Content Highlights: Opportunities at Public Relations Department of Kerala