മുംബൈയിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അനധ്യാപകതസ്തികയിലാണ് അവസരം. എല്ലാ തസ്തികയിലും ഒരു ഒഴിവു വീതമാണുള്ളത്.

തസ്തിക, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ഇനി പറയുന്നു.

സീനിയർ ലൈബ്രറി &ഇൻഫർമേഷൻ അസിസ്റ്റന്റ്: ലൈബ്രറി സയൻസിൽ ബിരുദവും മറ്റേതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദവും: 35 വയസ്സ്

അപ്പർ ഡിവിഷൻ ക്ലാർക്ക്:ബിരുദം/തത്തുല്യം: 27 വയസ്സ്

ലൈബ്രറി ക്ലാര്‍ക്ക്‌: പത്താംക്ലാസും ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗവും 30 വയസ്സ്. അപേക്ഷ: www.iipsindia.ac.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാമാതൃക പൂരിപ്പിച്ച് യോഗ്യതാ രേഖകളും സഹിതം അപേക്ഷിക്കണം.

വിലാസം: "The Director & Sr.Professor, International Institute for Population Sciences, Govandi Station Road, Deonar, Mumbai 400088.

കവറിനുപുറത്ത് അപേക്ഷിക്കുന്ന തസ്തിക ഏതെന്ന് വ്യക്തമാക്കണം. കൂടുതൽ വിവരങ്ങൾ മേൽപ്പറഞ്ഞ വെബ്‌സൈറ്റില്‍  ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 28.

Content Highlights: Vacancies in Population Sciences Mumbai