ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളിലായി അര്‍ബന്‍ കരിയര്‍ ഏജന്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു.കേരളത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്.

മെട്രോ നഗരങ്ങളില്‍ അപേക്ഷിക്കുന്നവര്‍ ബിരുദം നേടിയിരിക്കണം. മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്ലസ്ടുവാണ് യോഗ്യത.

അപേക്ഷിക്കുന്ന കേന്ദ്രത്തിന്റെ അധികാരപരിധിയില്‍ കുറഞ്ഞത് ഒരുവര്‍ഷം സ്ഥിരതാമസം ഉണ്ടായിരിക്കണം.

പ്രായം: 21- 35 വയസ്സ്. എസ്.സി./എസ്.ടി., വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് 40 വയസ്സുവരെ വയസ്സിളവ് ലഭിക്കും.

ശമ്പളം: മെട്രോ നഗരങ്ങളില്‍ 12,000 രൂപയും മറ്റ് നഗരങ്ങളില്‍ 10,000 രൂപയും.

അപേക്ഷ: അപേക്ഷിക്കാനാഗ്രഹിക്കുന്ന കേന്ദ്രത്തില്‍ നേരിട്ടെത്തി അപേക്ഷാഫോം വാങ്ങാം.കൂടുതല്‍ വിവരങ്ങള്‍ക്ക് 9446133810 (തിരുവനന്തപുരം), 9446034425 (കോഴിക്കോട്), 9447028669 (കോട്ടയം), 9446332114 (എറണാകുളം). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 19.

Content Highlights: Vacancies at various centers in LIC