വിവിധ വകുപ്പുകളിലായി 78 ഒഴിവിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം.ആകെയുള്ളതില്‍ 36 ഒഴിവുകള്‍ ജൂനിയര്‍ മൈനിങ് ജിയോളജിസ്റ്റിന്റെതാണ്.

തസ്തിക, ഒഴിവ്, വകുപ്പ് സ്ഥാപനം, പ്രായപരിധി എന്ന ക്രമത്തില്‍ ചുവടെ.

അസിസ്റ്റന്റ് എഡിറ്റര്‍ (ഒറിയ):1 (ജനറല്‍), സെന്‍ട്രല്‍ റഫറന്‍സ് ലൈബ്രറി, സാംസ്‌കാരികവകുപ്പ്. 35 വയസ്സ്.

അസിസ്റ്റന്റ് ഡയറക്ടര്‍ (കോസ്റ്റ്):16 (ജനറല്‍ 8, എസ്.സി, 2, എസ്.ടി. 2, ഒ.ബി.സി, 3, ഇ.ഡബ്ലൂ.എസ്. 3). (ഒരു ഒഴിവ് എച്ച്.എച്ച്. വിഭാഗത്തില്‍ പെടുന്ന ഭിന്നശേഷിക്കാര്‍ക്കായി നീക്കിവെച്ചതാണ്). ഓഫീസ് ഓഫ് ചീഫ് അഡൈ്വസര്‍ കോസ്റ്റ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്‍ഡിച്ചര്‍, 35 വയസ്സ്.

ഇക്കണോമിക് ഓഫീസര്‍: 4 (എസ്.സി.1, എസ്.ടി.1, ഒ.ബി.സി.1, ഇ.ഡബ്ലൂ.എസ്.1). ഇക്കണോമിക്‌സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്. 30 വയസ്സ്.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍:1 (ജനറല്‍), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റല്‍ എന്‍ജിനീയറിങ് ഫോര്‍ ഫിഷറി, മത്സ്യബന്ധന മൃഗസംരക്ഷണ മന്ത്രാലയം. 30 വയസ്സ്.

മെക്കാനിക്കല്‍ മറൈന്‍ എന്‍ജിനിയര്‍: 1 (ജനറല്‍). സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എന്‍ജിനീയറിങ് ട്രെയിനിങ് (സിഫ്‌നെറ്റ്), കൊച്ചി, മത്സ്യബന്ധനമൃഗസംരക്ഷണ വകുപ്പ്. 40 വയസ്സ്.

ലക്ചറര്‍ (ഒക്യുപേഷണല്‍തെറാപ്പി): 4 (ജനറല്‍3, ഒ.ബി.സി.1). ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷന്‍, മുംബൈ,ആരോഗ്യ കുടുംബക്ഷേമ വകുപ്പ്.

സയന്റിസ്റ്റ് ബി (ഡോക്യുമെന്റ്‌സ്): 2 (ജനറല്‍ 1, ഒ.ബി.സി.1), സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സ് സര്‍വീസസ്, ആഭ്യന്തരവകുപ്പ്. 35 വയസ്സ്.

കെമിസ്റ്റ് : 5 (ജനറല്‍3, എസ്.സി.1, ഒ.ബി.സി.1), ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ്. ഖനി വകുപ്പ്. 35 വയസ്സ്.

ജൂനിയര്‍ മൈനിങ് ജിയോളജിസ്റ്റ്: 36 (ജനറല്‍ 17, എസ്.സി.5, എസ്.ടി.2, ഒ.ബി.സി.9, ഇ.ഡബ്ലു.എസ്, 3). ഇന്ത്യന്‍ ബ്യൂറോ ഓഫ്
മൈന്‍സ്, ഖനി വകുപ്പ്. 35 വയസ്സ്.

റിസര്‍ച്ച് ഓഫീസര്‍: 1 (ജനറല്‍). ട്രൈബല്‍ അഫയേഴ്‌സ് മിനിസ്ട്രി. 35 വയസ്സ്. (ആയുര്‍വേദ, ബാല്‍രോഗ-കൗമാരഭൃത്യ): 1 (എസ്.ടി.). ആയുഷ് ഡയറകറേറ്റ്. ആരോഗ്യകുടുംബക്ഷേമ വകുപ്പ് ഡല്‍ഹി ഗവണ്‍മെന്റ്, 50 വയസ്സ്.

അസിസ്റ്റന്റ് പ്രാഫസര്‍ (ആയുര്‍വേദ, കായചികിത്സ): 4 (എസ്.സി.1, ഒ.ബി.സി.1, ഇ.ഡബ്ലൂ.എസ്.1, ജനറല്‍1). ആരോഗ്യകുടുംബക്ഷേമ വകുപ്പ്. ഡല്‍ഹിഗവണ്‍മെന്റ്, 45 വയസ്സ്.

അസിസ്റ്റന്റ് പ്രാഫസര്‍(ആയുര്‍വേദ, ക്രിയാ ശരീര്‍): 2 (എസ്.ടി.1, ഒ.ബി.സി.1). ആരോഗ്യകുടുംബക്ഷേമ വകുപ്പ്. ഡല്‍ഹി ഗവണ്‍മെന്റ്, 45 വയസ്സ്. 50 വയസ്സ്.

വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് www.upsconline.nic.inസന്ദര്‍ശിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി  ജനുവരി 27.


Content Highlights: Union Public Service Commission Notification