ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ മധ്യപ്രദേശിലുള്ള മലഞ്ജ്ഖണ്ഡ് കോപ്പര്‍ പ്രൊജക്ടില്‍ ട്രേഡ് അപ്രന്റീസ്ഷിപ്പിന് അവസരം. 120 ഒഴിവുണ്ട്. ഐ.ടി.ഐ/ പത്താം ക്ലാസ്സുകാര്‍ക്ക് അപേക്ഷിക്കാം. 

ഒഴിവുകള്‍ ട്രേഡ് തിരിച്ച് : 

ഇലക്ട്രീഷ്യന്‍-20, ഇന്‍സ്ട്രുമെന്റ് മെക്കാനിക്-2, മെക്കാനിക് ഡീസല്‍-11, വെല്‍ഡര്‍ (ഇ.ആന്‍ഡ്.ഇ)-14, ഫിറ്റര്‍-14, ടര്‍ണര്‍-6, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് മെക്കാനിക്-2, ഡ്രോട്ട്‌സ്മാന്‍ (മെക്കാനിക്)-3, ഡ്രോട്ട്‌സ്മാന്‍ (സിവില്‍)-1, സര്‍വേയര്‍-5, കാര്‍പ്പെന്റര്‍-3, പ്ലംബര്‍-2, മേസണ്‍ (ബില്‍ഡിങ് കണ്‍സ്ട്രക്ടര്‍)-1, ടെലികോം മെക്കാനിക്- 2, ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ്-2, ഷോട്ട്ഫയറര്‍/ ബ്ലാസ്റ്റര്‍ (മൈന്‍സ്)-14, മേറ്റ് (മൈന്‍സ്)-18.

യോഗ്യത:  ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ്, ഷോട്ട്ഫയറര്‍/ ബ്ലാസ്റ്റര്‍ (മൈന്‍സ്), മേറ്റ് (മൈന്‍സ്) എന്നിവയിലേക്ക് പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താം ക്ലാസ്സ് വിജയം/ തത്തുല്യമാണ് യോഗ്യത. മറ്റു ട്രേഡുകളിലേക്ക് അപേക്ഷിക്കാന്‍ ഈ യോഗ്യതക്കു പുറമെ ബന്ധപ്പെട്ട ട്രേഡില്‍ നേടിയ ഐ.ടി.ഐ. (എന്‍.സി.വി.ടി/ എസ്.സി.വി.ടി. അംഗീകൃതം) കൂടി വേണം. 

പ്രായം: 2020 ജനുവരി 31-ന് 25 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി. (നോണ്‍ ക്രിമിലെയര്‍)  മൂന്നു വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും. 
www.apprenticeship.gov.in -ല്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. വിശദവിവിരങ്ങളും അപേക്ഷാഫോമും www.hindustancopper.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 12.

thozhil

Content Highlights: Trade Apprenticeship opportunity in Hindustan Copper