കാസര്‍കോട് പെരിയയിലെ കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ 71 അധ്യാപക ഒഴിവ്. പുനര്‍വിജ്ഞാപനമാണ്. നേരിട്ടുള്ള നിയമനമായിരിക്കും. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലാണ് അവസരം.

പ്രൊഫസര്‍- 15

കൊമേഴ്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ബിസിനസ്1, ഇംഗ്ലീഷ് ആന്‍ഡ് കംപാരിറ്റീവ് ലിറ്ററേച്ചര്‍1, കംപ്യൂട്ടര്‍ സയന്‍സ്1, ഇക്കണോമിക്‌സ്1, എജ്യുക്കേഷന്‍1, ജീനോമിക് സയന്‍സ്1, ജിയോളജി1, കന്നഡ1, ലിംഗ്വിസ്റ്റിക്‌സ്1, മാനേജ്‌മെന്റ് സ്റ്റഡീസ്1, മാത്തമാറ്റിക്‌സ്1, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ്1, പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് കമ്യൂണിറ്റി മെഡിസിന്‍1, സോഷ്യല്‍വര്‍ക്ക്1, ടൂറിസം സ്റ്റഡീസ്1.

അസോസിയേറ്റ് പ്രൊഫസര്‍ - 29

കെമിസ്ട്രി1, കൊമേഴ്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ബിസിനസ്2, കംപ്യൂട്ടര്‍ സയന്‍സ്1, എന്‍വയോണ്‍മെന്റല്‍ സയന്‍സ്2, ജിയോളജി2, ഹിന്ദി1, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (യു.ജി.)2, കന്നഡ2, ലോ2, ലിംഗ്വിസ്റ്റിക്‌സ്2, മലയാളം1, മാനേജ്‌മെന്റ് സ്റ്റഡീസ്2, പ്ലാനറ്റ് സയന്‍സ്1, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ്1, പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് കമ്യൂണിറ്റി മെഡിസിന്‍2, ടൂറിസം സ്റ്റഡീസ്2, സോഷ്യല്‍ വര്‍ക്ക്1, യോഗ സ്റ്റഡീസ്1, സുവോളജി1.

അസിസ്റ്റന്റ് പ്രൊഫസര്‍ - 27

ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി2, ഫിസിക്‌സ്1, കംപ്യൂട്ടര്‍ സയന്‍സ്1, യോഗ സ്റ്റഡീസ്2, എജ്യുക്കേഷന്‍2, ഇംഗ്ലീഷ് (യു.ജി.)1, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്1, മാനേജ്‌മെന്റ് സ്റ്റഡീസ്4, കൊമേഴ്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ബിസിനസ്4, ടൂറിസം സ്റ്റഡീസ്4, കന്നഡ4, സോഷ്യല്‍വര്‍ക്ക്1.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.cukerala.ac.in കാണുക. നവംബര്‍ അഞ്ചുമുതല്‍ അപേക്ഷ സമര്‍പ്പിക്കാം. അവസാനതീയതി: ഡിസംബര്‍ 20. അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാനതീയതി: ഡിസംബര്‍ 31.

Content Highlights: Teaching vacancies in Kerala Central University