കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക ഒഴിവുകളാണ്. ഫിസിക്കൽ സയൻസ് (എച്ച്.എസ്.എ ഫിസിക്സ്), ഗണിതശാസ്ത്രം, മലയാളം തസ്തികകളിലാണ് അവസരം.

യോഗ്യരായവർ മതിയായ രേഖകൾ thswesthill@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. ഇംഗ്ലീഷ്, ഐ.ടി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് പ്രത്യേക മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 04952 380119, 9400006490 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Content Highlights: Teaching post vacant in Kozhikode