ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നോര്‍ക്ക റൂട്‌സ് വഴി നിയമനം. അധ്യാപക അനധ്യാപക തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

ഏകദേശം 70,000 ത്തിനും 89,000 രൂപയ്ക്കിടയില്‍ അടിസ്ഥാന ശമ്പളം. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 18004253939 ല്‍ ബന്ധപ്പെടുക.

Content Highlights: Teaching, Non-teaching staff vacancies in Doha, Norka Recruitment