സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന ഖത്തറിലേക്ക് വിവിധ വിഷയങ്ങളിലെ അധ്യാപകരെ തിരഞ്ഞെടുക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദവും 3 മുതല്‍ 5 വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. 

ശമ്പളം: 3500-7500 QAR(70000-150000 രൂപ). ആകെ ഒഴിവുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല. 

ഒഴിവുള്ള വിഷയങ്ങള്‍: ഇക്കണോമിക്‌സ് & ബിസിനസ്സ് സ്റ്റഡീസ്, ആര്‍ട്‌സ്/മ്യൂസിക്, ഫിസിക്കല്‍ എജ്യുക്കേഷന്‍ & സ്വിമ്മിങ്, ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി, സയന്‍സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്. 

ഉയര്‍ന്ന പ്രായപരിധി: 50 വയസ്.

eu@odepc.in എന്ന ഇമെയില്‍ മുഖേനയാണ് അപേക്ഷകള്‍ അയയ്‌ക്കേണ്ടത്. അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി ഏപ്രില്‍ 12. വിശദവിവരങ്ങള്‍ക്ക് odepc.kerala.gov.in എന്ന വെബ്‌സൈറ്റ് കാണുക.

Content Highlights: Teachers vacancy in Qatar, apply now