ന്ത്യൻ എയർ ഫോഴ്സിൽ കായികതാരങ്ങൾക്ക് അവസരം. ന്യൂഡൽഹിയിലെ ലോക് കല്ല്യാൺ മാർഗിലെ ന്യൂവില്ലിങ്ടൺ ക്യാംപിലുള്ള എയർഫോഴ്സ് സ്റ്റേഷനിലാണ് സെലക്ഷൻ ട്രയൽ. ഏപ്രിൽ 26 മുതൽ 28 വരെയാണ് തിരഞ്ഞെടുപ്പ്. നോൺ ടെക്നിക്കൽ ട്രേഡിലാണ് നിയമനം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ദേശീയ/അന്താരാഷ്ട്രനിലവാരത്തിലെ മത്സരങ്ങളിൽ പങ്കെടുത്ത കായികതാരങ്ങൾക്കാണ് പങ്കെടുക്കാനാവുക.

കായിക ഇനങ്ങൾ: അത്​ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, ബോക്സിങ്, ക്രിക്കറ്റ്, ഡൈവിങ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ഹോക്കി, കബഡി, സ്ക്വാഷ്, സ്വിമ്മിങ്, വോളിബോൾ, വാട്ടർ പോളോ, വെയിറ്റ് ലിഫ്റ്റിങ്, റെസിലിങ്.
യോഗ്യത: ഇന്റർമീഡിയറ്റ്/പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം.
പ്രായം: 17-21 വയസ്സ്. 18 ജൂലായ് 2000-നും 30 ജൂൺ 2004-നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉൾപ്പെടെ.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.airmenselection.cdac.in കാണുക. വിജ്ഞാപനത്തിൽ പറയുന്ന നിബന്ധനകൾ വായിച്ചുമനസ്സിലാക്കി അപേക്ഷിക്കണം. സെലക്ഷൻ ട്രയൽസിന് മുൻപായി വിജ്ഞാപനത്തിനൊപ്പം നൽകിയിരിക്കുന്ന അപേക്ഷാഫോം ശ്രദ്ധാപൂർവം പൂരിപ്പിച്ച് iafsportsrec@gmail.com എന്ന മെയിലിലേക്ക് അയയ്ക്കണം.

Content Highlights: Sports persons vacancy in Indian Air Force