സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സ്പെഷ്യലിസ്റ്റ് കേഡര്‍ തസ്തികകളിലേക്ക് സ്ഥിരനിയമനത്തിനും കരാര്‍ നിയമനത്തിനും അപേക്ഷ ക്ഷണിച്ചു. 


സ്പെഷ്യല്‍ മാനേജ്‌മെന്റ് എക്സിക്യുട്ടീവ് - 35 

സി.എ./ ഐ.സി.ഡബ്ല്യു.എ./ എ.സി.എസ്./ ഫിനാന്‍സില്‍ എം.ബി.എ. അല്ലെങ്കില്‍ ഫിനാന്‍സില്‍ രണ്ടുവര്‍ഷത്തെ പി.ജി. ഡിപ്ലോമ. ബാങ്ക്/ ധനകാര്യസ്ഥാപനത്തില്‍ എക്സിക്യുട്ടീവ് മാനേജര്‍/ സൂപ്പര്‍വൈസര്‍ തലത്തില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം ഇവയാണ് യോഗ്യത. പ്രായം: 30-40 വയസ്സ്. 


ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (നിയമം) -1

യോഗ്യത: നിയമബിരുദം. ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്തിട്ടുണ്ടാവണം. ധനകാര്യ സ്ഥാപനത്തിന്റെ നിയമവിഭാഗത്തില്‍ 17 വര്‍ഷം ലോ ഓഫീസറായി പ്രവൃത്തിപരിചയം. പ്രായം: 42-52 വയസ്സ്. 


ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (നിയമം) -1 

യോഗ്യത: നിയമത്തില്‍ ബിരുദം. ബിരുദാനന്തര ബിരുദം അഭിലഷണീയം. ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്തിട്ടുണ്ടാവണം. ധനകാര്യ സ്ഥാപനത്തിന്റെ നിയമവിഭാഗത്തില്‍ 17 വര്‍ഷം ലോ ഓഫീസറായി പ്രവൃത്തിപരിചയം. പ്രായം: 42-52 വയസ്സ്. 


ഡെപ്യൂട്ടി മാനേജര്‍ (നിയമം) - 82

യോഗ്യത: നിയമത്തില്‍ ബിരുദം. ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്തിട്ടുണ്ടാവണം. നാലുവര്‍ഷം ലോ ഓഫീസറായി പ്രവൃത്തിപരിചയം. പ്രായം: 25-35 വയസ്സ്. 

2017 ഡിസംബര്‍ 31 അടിസ്ഥാനമാക്കിയാണ് പ്രായം, യോഗ്യത, പരിചയം എന്നിവ കണക്കാക്കുക. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. ക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവുണ്ട്. ഓരോ വിഭാഗത്തിലെയും അംഗപരിമിതര്‍ക്ക് 10 വര്‍ഷം വീതം അധിക ഇളവ് ലഭിക്കും. വിമുക്തഭടര്‍ക്ക് ചട്ടപ്രകാരം. 

അപേക്ഷാ ഫീസ്: ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 600 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും അംഗപരിമിതര്‍ക്കും 100 രൂപ. ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. 
അപേക്ഷിക്കേണ്ട വിധം: www.sbi.co.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 

അപ്ലോഡ് ചെയ്യേണ്ട രേഖകള്‍: Brief Resume (DOC or DOCX), ID Proof (PDF), Proof of Date of Birth (PDF), Educational Certificates: Relevant Mark-Sheets/ Degree Certificate (PDF), Experience certificates (PDF), e-Receipt for fee payment, PWD Certificate (PDF). ഉദ്യോഗാര്‍ഥികള്‍ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി: ഏപ്രില്‍ 7.

Thozil