സൂറത്തിൽ സർദാർ വല്ലഭ്ഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 67 അനധ്യാപക ഒഴിവ്. പരസ്യവിജ്ഞാപനനമ്പർ: Estt./2021/Gr_A/3051. ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുകൾ: ലൈബ്രേറിയൻ-1, പ്രിൻസിപ്പൽ സയന്റിഫിക്ക് ഓഫീസർ-1, പ്രിൻസിപ്പൽ സ്റ്റുഡന്റ് ആക്ടിവിറ്റി ആൻഡ് സ്പോർട്സ് ഓഫീസർ-1, സൂപ്രണ്ട് എൻജിനീയർ-1, ഡെപ്യൂട്ടി രജിസ്ട്രാർ-2, സയന്റിഫിക്ക് ഓഫീസർ/ടെക്നിക്കൽ ഓഫീസർ-1, മെഡിക്കൽ ഓഫീസർ-1, സൂപ്രണ്ട്-6, ജൂനിയർ എൻജിനീയർ (സിവിൽ-5, ഇലക്ട്രിക്കൽ-2)-7, എസ്.എ.എസ്. അസിസ്റ്റന്റ്-2, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്-3, സീനിയർ അസിസ്റ്റന്റ്-8, ജൂനിയർ അസിസ്റ്റന്റ്-15, ഓഫീസ് അറ്റൻഡന്റ്-17, ഫാർമസിസ്റ്റ്-1.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.svnit.ac.in എന്ന വെബ്സൈറ്റ് കാണുക. ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും Deputy Registrar (Establishment), Sardar Vallabhbhai National Institute of Technology (SVNIT) Ichchhanath, Dumas Road, Surat-395007 എന്ന വിലാസത്തിലേക്ക് അയക്കണം. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 19. അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 29.

Content Highlights: Sardar Vallabhai institute of technology invites application for non-teaching posts