റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷ്യലിസ്റ്റ് കേഡറിലെ 60 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിനാന്‍സ്, ഡേറ്റ അനലറ്റിക്‌സ്, റിസ്‌ക് മോഡലിങ്,ഫോറന്‍സിക് ഓഡിറ്റ്, പ്രൊഫഷണല്‍ കോപ്പി എഡിറ്റിങ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.

  • ശമ്പളം: 35150 രൂപ
  • പ്രായം: 2018 ഓഗസ്റ്റ് 1-ന് 24-34.
  • 1984 ഓഗസ്റ്റ് 1-നും 1994 ഓഗസ്റ്റ് 1-നും ഇടയില്‍ ജനിച്ചവരാവണം. എസ്.സി., എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സിക്കാര്‍ക്ക് 3 വര്‍ഷവും വിമുക്തഭടര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 5 വര്‍ഷവും അംഗപരിമിതര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും.

യോഗ്യത

1. ഫിനാന്‍സ്: 55 ശതമാനം മാര്‍ക്കോടെ ഇക്കണോമിക്‌സ്/ കൊമേഴ്സ്/ എം.ബി.എ. (ഫിനാന്‍സ് ) / പി.ജി.ഡി.എം(ഫിനാന്‍സ്) ബിരുദാനന്തര ബിരുദം, 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. സി.എ./ ഐ.സി.ഡബ്ല്യു.എ. തുടങ്ങിയവ അഭിലഷണീയ യോഗ്യതകളാണ്.

2. ഡേറ്റ അനലറ്റിക്സ്: 55 ശതമാനം മാര്‍ക്കോടെ എം.ബി.എ. (ഫിനാന്‍സ്)/ എം.സ്റ്റാറ്റ്. അനലിസ്റ്റായി പ്രവൃത്തി പരിചയം വേണം.

3. റിസ്‌ക് മോഡലിങ്: 55 ശതമാനം മാര്‍ക്കോടെ എം.ബി.എ. (ഫിനാന്‍സ്)/ എം.സ്റ്റാറ്റ്. 3 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.

4. ഫോറന്‍സിക് ഓഡിറ്റ്: സി.
എ./ ഐ.സി.ഡബ്ല്യു.എ., ഫോറസന്‍സിക് അക്കൗണ്ടിങ് ആന്‍ഡ് ഫ്രോഡ് ഡിറ്റക്ഷനില്‍ ഐ.സി.എ.ഐയില്‍ നിന്നുള്ള കോഴ്സ് സര്‍ട്ടിഫിക്കറ്റ്.

5. പ്രൊഫഷണല്‍ കോപ്പി എഡിറ്റിങ്: 55 ശതമാനം മാര്‍ക്കോടെ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം.കോപ്പി എഡിറ്റിങ്ങില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. ഹിന്ദിയിലുള്ള അറിവ് അഭിലഷണീയം.

6. ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്റ്: ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്റ്/ പേഴ്സണല്‍ മാനേജ്മെന്റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ ലേബര്‍ വെല്‍ഫെയറില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം/ പി.ജി. ഡിപ്ലോമ. 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.

തിരഞ്ഞെടുപ്പ്: മൂന്ന് ഘട്ടങ്ങളിലായുള്ള പരീക്ഷകളിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ടം ഓണ്‍ ലൈന്‍ ഒബ്ജക്ടീവ് ടെസ്റ്റാണ്. രണ്ടാം ഘട്ടം ഓണ്‍ലൈന്‍ ഡിസ്‌ക്രിപ്റ്റീവും മൂന്നാം ഘട്ടം ഓഫ്ലൈന്‍ ഡിസ്‌ക്രിപ്റ്റീവുമാണ്. സിലബസ് വെബ്സൈറ്റില്‍ ലഭിക്കും. കൊച്ചിയും തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്.

Thozhil subscribtionഅപേക്ഷാ ഫീസ്: 850 രൂപ. എസ്.സി., എസ്.ടിക്കാര്‍ക്ക് 100 രൂപ. 

അപേക്ഷ: www.rbi.org.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ ഫോട്ടോയും ഒപ്പും വിരലടയാളവും സ്‌കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യണം. 

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 7. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.