കോഴിക്കോട് കുന്ദമംഗലത്തുള്ള ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ (സി.ഡബ്ലു.ആര്‍.ഡി.എം.) ജൂനിയര്‍ റിസര്‍ച്ച് ഫെലോ/പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. കുന്ദമംഗലം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലാണ് ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവ്.

ജൂനിയര്‍ റിസര്‍ച്ച് ഫെലോ (കുന്ദമംഗലം): എം.എസ്.സി./എം.എസ്.സി.(ടെക്)/ എം.ടെക് ജിയോഫിസിക്‌സ് (ഫസ്റ്റ് ക്ലാസ്). അഭിമുഖം ജനുവരി 4

ജൂനിയര്‍ റിസര്‍ച്ച് ഫെലോ (നെയ്യാറ്റിന്‍കര): എം.എസ്.സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ് / എം.എസ്.സി. കെമിസ്ട്രി (ഫസ്റ്റ് ക്ലാസ്), നെറ്റ് / ഗേറ്റ് യോഗ്യതയും. ജനുവരി5.

പ്രോജക്ട് അസിസ്റ്റന്റ് (കുന്ദമംഗലം): ഫസ്റ്റ് ക്ലാസോടെ ബി.എ. ജനുവരി 6.

കുന്ദമംഗലം സി.ഡബ്ലു.ആര്‍.ഡി.എമ്മിലാണ് അഭിമുഖം. സമയം - രാവിലെ 10 മണി. ബന്ധപ്പെട്ട രേഖകളുടെ അസ്സല്‍ സഹിതം എത്തണം. വിശദവിവരങ്ങള്‍ www.cwrdm.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Content Highlights: Research Fellow / Project Assistant Vacancy in  CWRDM