സംസ്ഥാന ഐ.ടി. വകുപ്പിനുകീഴിലെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വേര്‍ കേന്ദ്രം (ഐ.സി.ഫോസ്.) റിസര്‍ച്ച് അസോസിയേറ്റ്, റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം.

ഓപ്പണ്‍ ഹാര്‍ഡ്വേര്‍, ഓപ്പണ്‍ ഐ.ഒ.ടി., ലാംഗ്വേജ് കംപ്യൂട്ടിങ്, മെഷീന്‍ ലേണിങ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണന്‍സ്, സോഫ്റ്റ് വേര്‍ ഡെവലപ്മെന്റ് എന്നിവയിലെ പ്രോജക്ടുകളിലാണ് അവസരം. റിസര്‍ച്ച് അസോസിയേറ്റ് (വേതനം: 35,000- 45,000). റിസര്‍ച്ച് അസിസ്റ്റന്റ്: (വേതനം: 25,000-35,000).

യോഗ്യത: പ്രവൃത്തിപരിചയമുള്ള ബി.ടെക്., എം.ടെക്., ബി.ഇ., എം.ഇ., ബി.എസ്സി., എം.എസ്സി., എം.സി.എ., എം.ബി.എ., എം.എ. ബിരുദധാരികള്‍.

വിവരങ്ങള്‍ക്ക്: 0471 2413013; 9400225962. https://icfoss.in

Content Highlights: Research associate in icfoss