ന്യൂഡൽഹിയിലെ നാഷണൽ ഡോപ്പ് ടെസ്റ്റിങ് ലബോറട്ടറിയിൽ റിസർച്ച് അസോസിയേറ്റിന്റെ ആറൊഴിവ്. ഒരുവർഷത്തെ കരാർ നിയമനമാണ്.

യോഗ്യത: കെമിസ്ട്രി/ അപ്ലേഡ് കെമിസ്ട്രി/ ബയോകെമിസ്ട്രി/ അപ്ലഡ് ബയോകെമിസ്ട്രി, ബയോടെക്നോളജി/
ഫാർമക്കോളജി/ഫോറൻസിക് സയൻസിൽ പിഎച്ച്.ഡി അല്ലെങ്കിൽ എം.ഫാർമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

അപേക്ഷ: www.ndtlindia.com എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാമാതൃക പൂരിപ്പിച്ച് യോഗ്യതാരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം Administrative Officer, National Dope Testing Laboratory, Ministry of Youth Affairs & Sports, Gate No.10, JLN Stadium, Lodhi Road, New Delhi-110003 എന്ന വിലാസത്തിലേക്ക് അയക്കണം. നവംബർ രണ്ടിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 24

Content Highlights: Research Associate at Dope Testing Laboratory