തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ ഏതാനും ഒഴിവുകളുണ്ട്. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ അംഗീകരിച്ച ബി.ആര്‍ക്. യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എം.ആര്‍ക്., എം.പ്ലാനിങ് എന്നിവയിലേതെങ്കിലും ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

അഭിമുഖപരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 12നുമുമ്പ് www.cet.ac.in വഴിയോ smpresearch@cet.ac.in എന്ന മെയില്‍ മുഖേനയോ അപേക്ഷിക്കുകയും ഡിസംബര്‍ 14ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാവുകയും വേണം. വിവരങ്ങള്‍ക്ക്: 0471 2515565.

 

Content Highlights: Research Assistant in Architecture