ന്യൂഡൽഹി: ആർ.ബി.ഐ അസിസ്റ്റന്റ് തസ്തികയിലെ തിരഞ്ഞെടുപ്പിനായി നടത്തിയ പരീക്ഷയുടെ അന്തിമഫലം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ). rbi.org.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് ഫലം പരിശോധിക്കാം.

പ്രിലിമിനറി, മെയിൻ, അഭിമുഖം എന്നിവയ്ക്ക് ശേഷമാണ് അന്തിമ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആകെ 926 ഒഴിവുകളിലേക്കാണ് ആർ.ബി.ഐ പരീക്ഷ നടത്തിയത്. അസിസ്റ്റന്റ് തസ്തികയ്ക്കായി യോഗ്യത നേടുന്നവർക്ക് 36,091 രൂപയാണ് പ്രതിമാസം ശമ്പളം ലഭിക്കുക. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

Content Highlights: RBI assistant final result published