റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 241 സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാർക്കാണ് അവസരം. തിരുവനന്തപുരത്ത് മൂന്ന് ഒഴിവ്. രാജ്യത്തെ മറ്റ് 17 ഇടങ്ങളിലായാണ് മറ്റ് ഒഴിവുകൾ. മുംബൈയിൽ 84 ഒഴിവുണ്ട്.

ഒഴിവുള്ള കേന്ദ്രങ്ങൾ: അഹമ്മദാബാദ്-7, ബെംഗളൂരു-12, ഭോപ്പാൽ-10, ഭുവനേശ്വർ-8, ചണ്ഡീഗഢ്-2, ചെന്നൈ-22, ഗുവാഹാട്ടി-11, ഹൈദരാബാദ്-3, ജയ്പുർ-10, ജമ്മു-4, കാൻപുർ-5, കൊൽക്കത്ത-15, ലഖ്നൗ-5, മുംബൈ-84, നാഗ്പുർ-12, ന്യുഡൽഹി-17, പട്ന-11, തിരുവനന്തപുരം-3.

യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. ബിരുദവും അതിന് മുകളിൽ യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാനാകില്ല. സേനയിൽ നിഷ്കർഷിക്കുന്ന പ്രവൃത്തിപരിചയമുണ്ടായിരിക്കണം. മിലിട്ടറി ആയുധങ്ങളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കാനറിയണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.opportunities.rbi.org.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 12.

Content Highlights: RBI 241 Security Guard vacancies apply till february 12