ലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കേരളഘടകം നാലുപ്രോജക്ടുകളിലുള്ള പ്രോജക്ട് സ്റ്റാഫ് അവസരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എപ്പിഡമിക്/നാച്വറൽ കലാമിറ്റീസ്, കോവിഡ്, നിപ, വാക്സിൻ എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് പ്രോജക്ടുകൾ. സയന്റിസ്റ്റ് (മെഡിക്കൽ/നോൺ മെഡിക്കൽ), സീനിയർ ഇൻവെസ്റ്റിഗേറ്റർ (സോഷ്യൽ സയൻസ്), റിസർച്ച് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ, പ്രോജക്ട് ടെക്നീഷൻ,ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ സ്ഥാനങ്ങളാണുള്ളത്.

വിശദമായ വിജ്ഞാപനം https://www.niv.co.inൽ ലഭിക്കും.അതിലെ മാതൃകയിലുള്ള അപേക്ഷ മേയ് 14-നകം, nivkeralaoffice@gmail.com എന്ന ഇ-മെയിലിൽ അയക്കണം.

Content Highlights: Project Staff vacancy in National Virology Institute, Covid-19