ഗോവയിലെ ഡോണപോള ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എസ്.ഐ.ആര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യോനോഗ്രഫിയില്‍ പ്രോജക്ട് അസോസിയേറ്റ് തസ്തികയില്‍ 9 ഒഴിവ്. പരസ്യവിജ്ഞാപനനമ്പര്‍: NIO/HRM/2122/23. ഓണ്‍ലൈനായി അപേക്ഷിക്കണം.

യോഗ്യത: മറൈന്‍ ബയോളജി/മൈക്രോബയോളജി/എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്/ഹൈഡ്രോകെമിസ്ട്രി/മറൈന്‍ കെമിസ്ട്രി/കെമിക്കല്‍ ഓഷ്യോനോഗ്രഫി/കെമിക്കല്‍ ഓഷ്യോനോഗ്രഫിയില്‍ സ്‌പെഷ്യലൈസ് ചെയ്ത മറൈന്‍ സയന്‍സ്/ഫിസിക്കല്‍ ഓഷ്യോനോഗ്രഫി എം.എസ്സി. പ്രായപരിധി: 35 വയസ്സ്.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.nio.org എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 22.

Content Highlights: Project associate  in National Institute of  Oceanography