തിരുവനന്തപുരത്തെ വഴുതക്കാട്ടുള്ള കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ അവസരം. രണ്ട് ഒഴിവാണുള്ളത്. തപാല്‍ വഴി അപേക്ഷിക്കണം. രണ്ടുവര്‍ഷത്തക്കുള്ള കരാര്‍ നിയമനമായിരിക്കും.

യോഗ്യത: ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബി.ടെക്. സെക്രട്ടേറിയല്‍ പ്രാക്ടീസുള്ളവര്‍ക്ക് മുന്‍ഗണന. എം.എസ്. ഓഫീസ് അറിഞ്ഞിരിക്കണം.5 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി:35 വയസ്സ്.

വിശദവിവരങ്ങള്‍ക്കായി എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷകള്‍ Managing Director,KSFDC, Chalachtira Kalabhavan, Vazhuthacaud, Thiruvananthapuram  695014 എന്ന വിലാസത്തിലേക്കയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 22.

Content Highlights: Project Assistant in Film Development Corporation