വർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 97 ഒഴിവ്. നോർത്തേൺ റീജണിലാണ് അവസരം. കരാർ നിയമനമായിരിക്കും. ഓൺലൈനായി അപേക്ഷിക്കണം.

ഫീൽഡ് എൻജിനീയർ (സിവിൽ-8, ഇലക്ട്രിക്കൽ-30): യോഗ്യത: ഇലക്ട്രിക്കൽ/സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്./ബി.എസ്സി. ഒരു വർഷത്തെ പ്രവൃത്തിപരിചയം: പ്രായപരിധി: 29 വയസ്സ്.

ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രിക്കൽ-47, സിവിൽ-12): യോഗ്യത: ഇലക്ട്രിക്കൽ/സിവിൽ എൻജിനീയറിങ് ഡിപ്ലോമ. ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 29 വയസ്സ്.

വയസ്സിളവ്: ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷവും എസ്.സി. വിഭാഗത്തിന് 5 വർഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: ഫീൽഡ് എൻജിനീയർ തസ്തികയിൽ സ്ക്രീനിങ് ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സ്ക്രീനിങ് ടെസ്റ്റിൽ ബന്ധപ്പെട്ട ഡിസിപ്ലിനിൽനിന്ന് 50 ചോദ്യങ്ങളും ആപ്റ്റിറ്റിയൂഡ് സെക്ഷനിൽനിന്ന് 25 ചോദ്യങ്ങളുമുണ്ടാകും.

ഫീൽഡ് സൂപ്പർവൈസർ തസ്തികയിൽ ടെക്നിക്കൽ നോളജ് ടെസ്റ്റും ആപ്റ്റിറ്റിയൂഡ് ടെസ്റ്റുമാണ് ഉണ്ടാകുക.

അപേക്ഷാഫീസ്: ഫീൽഡ് എൻജിനീയർ തസ്തികയിൽ 400 രൂപയും ഫീൽഡ് സൂപ്പർവൈസർ തസ്തികയിൽ 300 രൂപയുമാണ് ഫീസ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.powergrid.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 9.

Content Highlights: Powergrid invites application for engineer, supervisor vacancies