ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ ഗ്രൂപ്പ് സി തസ്തികയില്‍ അവസരം. കര്‍ണാടകയിലെ ബിഡാറിലെയും ഹൈദരാബാദിലെയും എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലേക്കാണ് അവസരം. ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെടുന്ന കുക്ക് തസ്തികയില്‍ 5 ഒഴിവാണുള്ളത്.

യോഗ്യത: മെട്രിക്യുലേഷനും കാറ്ററിങ്ങില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റും. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി: 1825 വയസ്സ്. ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വര്‍ഷവും എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ച് വര്‍ഷവും വയസിളവ് ലഭിക്കും.

അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ബന്ധപ്പെട്ട എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍/അക്കാദമിയിലേക്ക് അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 18. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിന്റെ മാതൃകയ്ക്കുമായി ലിങ്ക് ക്ലിക്ക് ചെയ്യുക.

https://drive.google.com/file/d/19ZGrxlhb4xCDLIaWb1ETVHXQ-uP9kppN/view

Content Highlights: Opportunity in the Indian Air Force