യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (നോണ്‍ ടെക്‌നിക്കല്‍) കോഴ്‌സിലേക്ക് അപേക്ഷിക്കാം. 341 ഒഴിവുണ്ട്. അവിവാഹിതര്‍ക്കാണ് അവസരം.

ഒഴിവുകള്‍

ഇന്ത്യന്‍ മിലിറ്ററി അക്കാദമി, ദെഹ്‌റാദൂണ്‍100, ഇന്ത്യന്‍ നേവല്‍ അക്കാദമി, ഏഴിമല22, എയര്‍ഫോഴ്‌സ് അക്കാദമി, ഹൈദരാബാദ് (പ്രീ ഫ്‌ളൈയിങ്)32, ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചൈന്നൈ എസ്.എസ്.സി. പുരുഷന്മാര്‍170, ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചൈന്നെ എസ്.എസ്.സി. വനിത17. മിലിറ്ററി അക്കാദമിയിലേക്ക് എന്‍.സി.സി. സി. സര്‍ട്ടിഫിക്കറ്റുകാര്‍ക്ക് 13 സീറ്റും നേവല്‍, എയര്‍ഫോഴ്‌സ് അക്കാദമിയിലേക്ക് മൂന്നുവീതം സീറ്റും മാറ്റിവെച്ചിരിക്കുന്നു.

യോഗ്യത:

ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി: ബിരുദം.

എയര്‍ഫോഴ്‌സ് അക്കാദമി: ഫിസിക്‌സും മാത്തമാറ്റിക്‌സും പഠിച്ച പ്ലസ്ടുവും ബിരുദവും. അല്ലെങ്കില്‍ എന്‍ജിനിയറിങ് ബിരുദം.

നേവല്‍ അക്കാദമി: അംഗീകൃതസ്ഥാപനത്തില്‍നിന്ന് എന്‍ജിനിയറിങ് ബിരുദം. വ്യവസ്ഥകള്‍ക്ക് വിധേയമായി അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

പ്രായം

ഇന്ത്യന്‍ മിലിറ്ററി അക്കാദമി, ഇന്ത്യന്‍ നേവല്‍ അക്കാദമി: അവിവാഹിതരായ പുരുഷന്മാര്‍ 1999 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അക്കാദമി: 2003 ജനുവരി ഒന്നിനും 1999 ജനുവരി രണ്ടിനും ഇടയില്‍ ജനിച്ചവരായിരിക്കണം. ഡി.ജി.സി.എ.യുടെ അംഗീകാരമുള്ള പൈലറ്റ് ലൈസെന്‍സുള്ളവര്‍ക്ക് 26 വയസ്സുവരെ ഇളവ് ലഭിക്കും.

ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി (എസ്.എസ്.സി. കോഴ്‌സ് ഫോര്‍ മെന്‍): അവിവാഹിതരായ പുരുഷന്മാര്‍. 1998 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.

ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി (എസ്.എസ്.സി. വിമെന്‍ നോണ്‍ ടെക്‌നിക്കല്‍ കോഴ്‌സ്): അവിവാഹിതരായ വനിതകള്‍ക്കും പുനര്‍വിവാഹം ചെയ്യാത്ത വിധവകള്‍ക്കും ഡിവോഴ്‌സ് ആയവര്‍ക്കും അപേക്ഷിക്കാം. 1998 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.

വിവരങ്ങള്‍ക്ക്: www.upsc.gov.in

അപേക്ഷിക്കേണ്ട അവസാനതീയതി: ജനുവരി 11.

Content Highlights: Opportunity in Combined Defense Services