കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയിലെ വിവിധ തസ്തികകളില്‍ 7 അവസരം. കരാര്‍ നിയമനം. തപാല്‍ വഴിയാണ് അപേക്ഷിക്കണ്ടത്‌

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തില്‍.

വെറ്റ്‌ലാന്‍ഡ് സ്‌പെഷ്യലിസ്റ്റ് 2: എന്‍വയോണ്‍മെന്റ് സയന്‍സ് എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് എം.എസ്സി. 5 വര്‍
ഷത്തെ പ്രവൃത്തിപരിചയം.

വെറ്റ്‌ലാന്‍ഡ് അനലിസ്റ്റ് 2: എന്‍വയോണ്‍മെന്റ് സയന്‍സ് എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് എം.എസ്സി. അല്ലെങ്കില്‍ തത്തുല്യം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.

പ്രൊക്യുര്‍മെന്റ് ഓഫീസര്‍ 1: പ്രോക്യുര്‍മെന്റ് മാനേജ്‌മെന്റ് എം.ബി.എ. മേല്‍പ്പറഞ്ഞ വിഷയത്തിന്റെ അഭാവത്തില്‍ ഫിനാന്‍സ്/മാര്‍ക്കറ്റിങ് ലോജിസ്റ്റിക്‌സ് എം.ബി.എ. യോഗ്യതയുള്ളവരെ പരിഗണിക്കും. എം.ബി.എ. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പ്രോക്യുര്‍മെന്റ് മാനേജ്‌മെന്റ് എം.കോമും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

പ്രോജക്ട് അസിസ്റ്റന്റ് 2: സയന്‍സ് ബിരുദം. ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ ഡി.സി.എ.

വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനുമായി www.envt.kerala.gov.in എന്ന വെബ്‌സൈറ്റ് കാണുക.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 4.