പട്‌ന: ബിഹാറിലെ പട്‌നയിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലായി 296 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

നഴ്‌സിങ് ഓഫീസര്‍ 200 (സ്ത്രീ 160, പുരുഷന്‍ 40): ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്നോ സര്‍വകലാശാലയില്‍നിന്നോ നേടിയ ബി.എസ്‌സി. (ഓണേഴ്‌സ്) നഴ്‌സിങ്/ ബി.എസ്‌സി. നഴ്‌സിങ്/ ബി. എസ്‌സി. (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് യോഗ്യതയും സ്റ്റേറ്റ്/ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലില്‍ രജിസ്‌ട്രേഷനും.

അല്ലെങ്കില്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗീകരിച്ച സ്ഥാപനത്തില്‍നിന്ന്/ സര്‍വകലാശാലയില്‍നിന്ന് നേടിയ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി യോഗ്യതയും സ്റ്റേറ്റ്/ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലില്‍ രജിസ്‌ട്രേഷനും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും. 1830 വയസ്സ്.

സ്റ്റോര്‍ കീപ്പര്‍10, ജൂനിയര്‍ എന്‍ജിനിയര്‍ (സിവില്‍)4, ജൂനിയര്‍ എന്‍ജിനിയര്‍ (എ.സി. ആന്‍ഡ് ആര്‍.)4, മെഡിക്കോ സോഷ്യല്‍ വര്‍ക്കര്‍3, സാനിറ്ററി ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II8, സ്റ്റെനോഗ്രാഫര്‍18, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് 18, സ്റ്റോര്‍ കീപ്പര്‍കംക്ലാര്‍ക്ക് 25, ജൂനിയര്‍ വാര്‍ഡന്‍ 6 , അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ലീഗല്‍ അസിസ്റ്റന്റ് തസ്തികകളില്‍ ഓരോ ഒഴിവും ഉണ്ട്. അപേക്ഷ www.aiimspatna.org വഴി നവംബര്‍ 29 വരെ നല്‍കാം.

Content Highlights: opportunities in  AIIMS