നം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാടുള്ള പറമ്പിക്കുളം കടുവ സങ്കേതത്തില്‍ ഒഴിവ്. താത്കാലിക നിയമനമാണ്.

കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ്
യോഗ്യത: ബയോളജിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളിലോ സംഘടനകളിലോ വകുപ്പുകളിലോ വന്യജീവി സംരക്ഷണത്തില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം, ആശയവിനിമയത്തിലും ഡോക്യുമെന്റേഷനിലും കഴിവ്. ഗവേഷണത്തില്‍ അഭിരുചി വേണം. അറിയപ്പെടുന്ന ദേശീയ  അന്തര്‍ദേശീയ ശാസ്ത്ര ജേണലുകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന. ജി.ഐ.എസ്., കണ്‍സര്‍വേഷന്‍ സോഫ്റ്റ്‌വെയര്‍ R Project, MSTrIPES തുടങ്ങിയവയില്‍ പ്രാവീണ്യം. വൈല്‍ഡ് ലൈഫ് മാനേജ്‌മെന്റിലെ ബിരുദാനന്തര ബിരുദം അഭികാമ്യം.

ഇക്കോ ടൂറിസംമാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റ്
യോഗ്യത: സോഷ്യല്‍ സയന്‍സ്‌/ഡവലപ്പ്‌മെന്റ് സ്റ്റഡീസ്/മാനേജ്‌മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ്/ഹോസ്പിറ്റാലിറ്റി ടൂറിസം മാനേജ്‌മെന്റ്/പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങള്‍ അഭികാമ്യം.

അക്കൗണ്ടന്റ്
യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കൊമേഴ്‌സ് ബിരുദം, അക്കൗണ്ടിങ് സോഫ്റ്റ്‌വെയറിലും കമ്പ്യൂട്ടറിലും പരിജ്ഞാനം. അംഗീകൃത സംഘടനകള്‍/ സ്ഥാപനങ്ങള്‍/ വകുപ്പുകള്‍ എന്നിവയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

അപേക്ഷ അയയ്‌ക്കേണ്ട വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, പറമ്പിക്കുളം ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍, ഓഫീസ് ഓഫ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, വൈല്‍ഡ് ലൈഫ്, നോര്‍ത്ത് റീജിയണ്‍, ആരണ്യഭവന്‍ കോംപ്ലക്‌സ്, ഒലവക്കോട്, പാലക്കാട് 678002. ഇമെയില്‍ joinptcf@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.forest.kerala.gov.in സന്ദര്‍ശിക്കുക. അവസാന തീയതി: ഡിസംബര്‍ 5.

Content Highlights: Opportunities at Parambikulam Tiger Reserve