ഐ.എസ്.ആര്‍.ഒയ്ക്ക് കീഴില്‍ ബെംഗളുരുവില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ പേസ് ഫ്‌ളൈറ്റ്‌ സെന്ററില്‍ ജൂനിയര്‍ ട്രാന്‍സലേഷന്‍ ഓഫീസര്‍ തസ്തികയില്‍ ആറൊഴിവ്. താത്കാലിക നിയമനമാണ്.

യോഗ്യത: ഹിന്ദിയില്‍ ബിരുദാനന്തരബിരുദം. ബിരുദ തലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം. ബിരുദതലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഇംഗ്ലീഷ് പഠന മാധ്യമമായും ഹിന്ദി ഒരു വിഷയമായും പഠിച്ചുകൊണ്ടുള്ള ബിരുദവും. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഹിന്ദി പഠന മാധ്യമമായും ഇംഗ്ലീഷ് ഒരു വിഷയമായും പറിച്ചുകൊണ്ടുള്ള ബിരുദം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഇംഗ്ലീഷ് ഹിന്ദി പഠനമാധ്യമമായോ ഒരു വിഷയമായോ പഠിച്ചുകൊണ്ടുള്ള ബിരുദവും. കൂടാതെ ഇംഗ്ലീഷ് ഹിന്ദി/ ഹിന്ദി ഇംഗ്ലീഷ് ട്രാന്‍സിലേഷന്‍ ഡിപ്ലോമ/രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 18 - 35.

അപേക്ഷ: https://www.isro.gov.in/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 20.

Content Highlights: opportunities at ISRO