ഫിഷറി സര്‍വേ ഓഫ് ഇന്ത്യയുടെ കൊച്ചി സോണല്‍ ബേസില്‍ സര്‍വീസ് അസിസ്റ്റന്റ്, നെറ്റ്‌മെന്‍ഡര്‍ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. .സ്ഥിരനിയമനമാണ്.

സര്‍വീസ് അസിസ്റ്റന്റ്: പത്താം ക്ലാസ് വിജയം, ഫിഷറീസ് ടെക്‌നോളജിയില്‍ ഡിപ്ലോമ, രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും വേണം. 30 വയസ്സ് കവിയരുത്. 25,500-81,100 രൂപ.
നെറ്റ്‌മെന്‍ഡര്‍ (ഒ.ബി.സി): പത്താം ക്ലാസ് തത്തുല്യം, നെറ്റ്‌മെന്‍ഡര്‍ ജോലി അറിയണം. 18 - 25 വയസ്സ് (ഒ.ബി.സി.വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും). 18000 - 56900 രൂപ.

വിശദവിവരങ്ങളും അപേക്ഷാഫോമും www.fsi.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷയും ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പും സഹിതം പോസ്റ്റ്/ സ്പീഡ് പോസ്റ്റ് വഴി ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 28.

Content Highlights: Opportunities at Fisheries Survey