ട്ടികവർഗ വികസനവകുപ്പിലെ സേവനങ്ങളെക്കുറിച്ചുള്ള സംശയനിവാരണത്തിനുള്ള ടോൾ ഫ്രീ നമ്പർ സേവനം കൈകാര്യം ചെയ്യുന്നതിന് രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. തിരുവനന്തപുരം ജില്ലയിലെ പട്ടികവിഭാഗക്കാർക്കാണ് അവസരം. താത്‌കാലിക നിയമനമാണ്.

യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം. മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പ് ചെയ്യാൻ അറിയണം.

ശമ്പളം: പ്രതിദിനം 750 രൂപ.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഡയറക്ടർ, പട്ടികവർഗവികസനവകുപ്പ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 22. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2304594.

Content Highlights: Office staff vacancy in Scheduled Tribe development department