ല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) നടത്തുന്ന നഴ്‌സിങ് ഓഫീസര്‍ കോമണ്‍ എലിജിബിലിറ്റി ടെസ്റ്റ് (നോര്‍സെറ്റ്) 2021 അപേക്ഷിക്കാം.

ഇന്ത്യയിലെ വിവിധ എയിംസുകളും കൂടാതെ ഡല്‍ഹിയിലെ കേന്ദ്രസര്‍ക്കാര്‍ ആശുപത്രികളിലെ ഒഴിവുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എയിംസുകളിലെ ഒഴിവുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളിലായി 678 ഒഴിവുണ്ട്.

യോഗ്യത: ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍/സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സില്‍ അംഗീകരിച്ച സ്ഥാപനങ്ങളില്‍നിന്ന് നഴ്‌സിങ് ബി.എസ്‌സി. (ഓണേഴ്‌സ്)/ബി.എസ്‌സി./ബി.എസ്‌സി. (പോസ്റ്റ്‌സര്‍ട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ് സ്റ്റേറ്റ്/ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. അല്ലെങ്കില്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍/സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സില്‍ അംഗീകരിച്ച സ്ഥാപനങ്ങളില്‍നിന്ന് ജനറല്‍ നഴ്‌സിങ് മിഡ്‌വൈഫറി ഡിപ്ലോമ.

നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ് സ്റ്റേറ്റ്/ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. യോഗ്യതയ്ക്കുശേഷം 50 കിടക്കകളുള്ള ആശുപത്രിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം.

Content Highlights: Nursing Officer Vaccancies in AIIMS