യു.എ.ഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. ബി.എസ്.സി. നഴ്സിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

35 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. ഐ.സി.യു, പോസ്റ്റ് പാർട്ടേം, എൻ.ഐ.സി.യു, മെഡിക്കൽ സർജിക്കൽ, തീയറ്റർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. വനിതകൾക്ക് മുൻഗണന. പ്രമുഖ ആശുപത്രികളിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പളം ഏകദേശം 1.3 - 1.5 ലക്ഷം രൂപ.

അപേക്ഷ www.norkaroots.org യിൽ ആഗസ്റ്റ് 8 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പറായ 1800425 3939 (ഇന്ത്യയിൽ നിന്നും) 009188 0201 2345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും

Content Highlights: Nurse vacancy in UAE, Norka roots