സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിലേക്ക് വനിത നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തിരഞ്ഞെടുക്കുന്നു. ബി.എസ് സി, എം.എസ് സി, പി.എച്ച് ഡി (നഴ്സിംഗ്) യോഗ്യതയുo രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്കാണ് അവസരം.

കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂണിറ്റ്, കാർഡിയാക് സർജറി, ഐ.സി.യു (മുതിർന്നവർ), എൻ.ഐ.സി.യു, ഐ.സി.സി.യു (കൊറോണറി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.

ഫെബ്രുവരി 1 മുതൽ 10 വരെയുള്ള തീയതികളിൽ ഓൺലൈനായി അഭിമുഖം നടക്കും. താല്പര്യമുള്ളവർക്ക് www.norkaroots.org (http://demo.norkaroots.net/recruitment_2015.aspx) എന്ന ലിങ്ക് മുഖേനേ അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 28.

കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ബന്ധപ്പെടുക.

Content Highlights: Nurse vacancy in Saudi health ministry,Norka roots