തിരുവനന്തപുരം: യു.കെ.യിലെ ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിവിധ ആശുപത്രികളിലേക്ക് ഒഡെപെക്ക് വഴി നഴ്സുമാരെ നിയമിക്കുന്നു. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഐ.സി.യു., ഓപ്പറേഷൻ തിയേറ്റർ, ഓർത്തോപീഡിക്സ്, സൈക്യാട്രി, മെന്റൽ ഹെൽത്ത് എന്നീ വിഭാഗങ്ങളിൽ പരിചയമുള്ളവർക്കാണ് മുൻഗണന.

ഐ.ഇ.എൽ.ടി.എസ്. പരിശീലന ഫീസ്, രജിസ്ട്രേഷൻ, പരീക്ഷാ ഫീസുകൾ എന്നിവ തിരികെ നൽകും. ബയോഡാറ്റയും ഐ.ഇ.എൽ.ടി.എസ്., ഒ.ഇ.ടി. സ്കോർഷീറ്റും അയയ്ക്കണം. ഇ-മെയിൽ: glp@odepc.in ഫോൺ: 0471-2329441,7736496574

Content Hghlights: Nurse recruitment in UK, ODEPC