എന്‍ടിപിസി ലിമിറ്റഡ് വിവിധ തസ്തികകളിലെ 94 ഒഴിവുകളിലേക്ക് പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫിനാന്‍സ് എക്‌സിക്യൂട്ടിവ്, സേഫ്റ്റി ഓഫീസര്‍, മൈന്‍സ് സര്‍വേയര്‍, ഡോക്ടര്‍/ സ്‌പെഷലിസ്റ്റ്, എസ്എപി-എബിഎപി/ ബേസിസ് എക്‌സിക്യൂട്ടിവ് എന്നീ തസ്തികകളിലാണ് ഒഴിവ്. 

1. ഫിനാന്‍സ്-30 ഒഴിവ് 
യോഗ്യത: സി.എ./ ഐ.സി.ഡബ്ല്യു.എ

2. സേഫ്റ്റി-10 ഒഴിവ്
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ എഞ്ചിനിയറിങ് ബിരുദം (മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ പ്രൊഡക്ഷന്‍) + ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയില്‍ ഫുള്‍ടൈം ഡിപ്ലോമ. 

3. എസ്എപി-എബിഎപി/ ബേസിസ്/ ഡി.സി. ഓപ്പറേഷന്‍ - 8 ഒഴിവ്
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ എഞ്ചിനിയറിങ് ബിരുദം (കമ്പ്യൂട്ടര്‍ സയന്‍സ്) BASIS/ ABAP - യില്‍ എസ്എപി പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ്. 

4. മൈന്‍സ് സര്‍വേ-4 ഒഴിവ് 
യോഗ്യത: ഡിപ്ലോമ (സിവില്‍/ മൈനിങ്/ മൈന്‍സ് സര്‍വേ) മൈന്‍ സര്‍വേയര്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് കോംപിറ്റന്‍സി/ തത്തുല്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം 

5. മെഡിക്കല്‍ (wHNO) 20 ഒഴിവ്  യോഗ്യത: എം.ബി.ബി.എസ്. പ്രവൃത്തിപരിചയം.

6. മെഡിക്കല്‍ സ്‌പെഷലിസ്റ്റ് (മെഡിസിന്‍/ റേഡിയോളജിസ്റ്റ്)-22 ഒഴിവ് 
യോഗ്യത: എം.ബി.ബി.എസ്. എം.ഡി./ എം.എസ്. (മെഡിസിന്‍/ റേഡിയോളജി), റേഡിയോളജിയില്‍ പി.ജി. ഡിപ്ലോമ. 

 

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.ntpccareers.net

thozil vartha vagam