ന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് വിവിധ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. 100 ഒഴിവുണ്ട്.

വിജ്ഞാപനനമ്പര്‍: 04/2021. ഈ വിജ്ഞാപനത്തില്‍ 92 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇതില്‍ 41 ഒഴിവ് ജൂനിയര്‍ ടെക്‌നീഷ്യന്‍ തസ്തികയിലും 30 ഒഴിവ് ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലുമാണ്. സ്റ്റാഫ് നഴ്‌സ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍, ജൂനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ എന്‍ജിനിയര്‍, ജൂനിയര്‍ ലൈബ്രറി ടെക്‌നീഷ്യന്‍ തസ്തികകളിലാണ് മറ്റ് ഒഴിവുകള്‍.

ഒഴിവും യോഗ്യതയും പ്രായപരിധിയും

സ്റ്റാഫ് നഴ്‌സ്-3: ബി.എസ്സി. നഴ്‌സിങ്ങും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറിയില്‍ നേടിയ ത്രിവത്സര ഡിപ്ലോമയും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും. 32 വയസ്സ്.

അസി.സെക്യൂരിറ്റി ഓഫീസര്‍-3: ബിരുദവും മിലിട്ടറി/ പോലീസ്/ എന്‍.സി.സി./ഫയര്‍ ഫൈറ്റിങ് ട്രെയിനിങ്ങും ആറുവര്‍ഷത്തെ പരിചയവും. ലൈറ്റ് വെഹിക്കിള്‍/മോട്ടോര്‍സൈക്കിള്‍ ഡ്രൈവിങ് അറിയണം. 32 വയസ്സ്.

ജൂനിയര്‍ സൂപ്രണ്ട്-10: ആര്‍ട്‌സ്/സയന്‍സ്/ഹ്യുമാനിറ്റീസ്/കൊമേഴ്‌സ് ബിരുദം. 32 വയസ്സ്.

ജൂനിയര്‍ എന്‍ജിനീയര്‍-1: ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ബിരുദവും രണ്ടുവര്‍ഷത്തെ പരിചയവും. അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ഡിപ്ലോമയും അഞ്ചുവര്‍ഷത്തെ പരിചയവും. 32 വയസ്സ്.

ജൂനിയര്‍ അസിസ്റ്റന്റ് -30: ആര്‍ട്‌സ്/സയന്‍സ്/ഹ്യുമാനിറ്റീസ്/കൊമേഴ്‌സ് ബിരുദവും കംപ്യൂട്ടര്‍ ഓപ്പറേഷന്‍ (ക്രിയേഷന്‍ ഓഫ് ഡോക്യുമെന്റ്‌സ്, പ്രസന്റേഷന്‍സ്, സ്പ്രഡ്ഷീറ്റ് അപ്ലിക്കേഷന്‍സ്) അറിവും. 27 വയസ്സ്.

ജൂനിയര്‍ ടെക്‌നീഷ്യന്‍- 34 (സിവില്‍-3, കെമിസ്ട്രി-3, മെക്കാനിക്കല്‍-12, ഇ.സി. ഇ./ ഇ.ആന്‍ഡ്.ഐ./ ഇ.ഇ.-12, ബയോളജി/ ലൈഫ് സയന്‍സ്-1, ബയോടെക്‌നോളജി/ ബയോമെഡിക്കല്‍-1, ഫിസിക്സ്-2): ബന്ധപ്പെട്ട വിഷയത്തില്‍ ത്രിവത്സര ഡിപ്ലോമ / ബി.എസ്സി. അല്ലെങ്കില്‍. എസ്.എസ്.എല്‍.സി.ക്കുശേഷം ബന്ധപ്പെട്ട ട്രേഡില്‍ നേടിയ ദ്വിവത്സര ഐ.ടി.ഐ.യും രണ്ടുവര്‍ഷത്തെ പരിചയവും. 27 വയസ്സ്.

ജൂനിയര്‍ ടെക്‌നീഷ്യന്‍ (മെയിന്റനന്‍സ്)-6 (സിവില്‍-2, ഇലക്ട്രിക്കല്‍-6): സിവില്‍ എന്‍ജിനിയറിങ്/ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ/ എസ്.എസ്.എല്‍.സി.ക്കുശേഷം ബന്ധപ്പെട്ട ട്രേഡില്‍നേടിയ ദ്വിവത്സര ഐ.ടി.ഐ.യും രണ്ടുവര്‍ഷത്തെ പരിചയവും. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സൂപ്പര്‍വൈസര്‍ കോംപിറ്റന്‍സ് സര്‍ട്ടിഫിക്കറ്റ് (ഇലക്ട്രിക്കല്‍ സി ലൈസന്‍സ്). 27 വയസ്സ്.

ജൂനിയര്‍ ടെക്‌നീഷ്യന്‍ (ടെലിഫോണ്‍സ്) -1 : ഇ.സി.ഇ./ സി.എസ്.ഇ.യില്‍ ത്രിവത്സര ഡിപ്ലോമ. 27 വയസ്സ്.

ജൂനിയര്‍ ലൈബ്രറി ടെക്‌നീഷ്യന്‍-4: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ലൈബ്രറി സയന്‍സ്/ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും. 27 വയസ്സ്.

എല്ലാ തസ്തികയിലേക്കുമുള്ള ഡിഗ്രി/ ഡിപ്ലോമ/ഐ.ടി.ഐ. യോഗ്യതകള്‍ 60 ശതമാനം മാര്‍ക്കോടെ/ തത്തുല്യ ഗ്രേഡോടെ നേടിയതായിരിക്കണം.

വിജ്ഞാപന നമ്പര്‍ 03/2021

സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ (സിസ്റ്റംസ്)-1, ഫയര്‍ ഓഫീസര്‍-1, സേഫ്റ്റി ഓഫീസര്‍-1, സെക്യൂരിറ്റി ഓഫീസര്‍-1, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍-2, അസിസ്റ്റന്റ് രജിസ്ട്രാര്‍-2 എന്നിങ്ങനെയാണ് ഒഴിവുകള്‍.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും: htttp://recruit.iitm.ac.in.അവസാന തീയതി: ഓഗസ്റ്റ് 23.

Content Highlights: Non teaching staff vaccancies in Madras IIT