തിരുവനന്തപുരം: കോവിഡനന്തരം സ്വകാര്യമേഖലയില്‍ ഉണ്ടായിരിക്കുന്ന തൊഴിലവസരങ്ങളില്‍ നിയമനത്തിനുള്ള തൊഴില്‍മേളകളുമായി എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചുകള്‍. എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമായി ഡിസംബര്‍ നാലുമുതല്‍ 'നിയുക്തി 2021' എന്ന പേരില്‍ തൊഴില്‍മേളകള്‍ സംഘടിപ്പിക്കുകയാണ്.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെ 25000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള അവസരമാണൊരുക്കുന്നത്.

ആയിരത്തിലധികം തൊഴില്‍ദാതാക്കള്‍ പങ്കെടുക്കുന്ന മേളയില്‍ ഐ.ടി., ടെക്‌സ്‌റ്റൈല്‍സ്, ജൂവലറി, ഓട്ടോമൊബൈല്‍സ്, പി.സി.ഒ., ഹെല്‍ത്ത് കെയര്‍ എന്നിവയിലേതടക്കമുള്ള പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. മേളകളുടെ വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും ഉദ്യോഗാര്‍ഥികള്‍ക്ക് www.jobfest.kerala.gov.in എന്ന വെബ്പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

Content Highlights: Niyukthi 2021-job fair