ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ 275 അവസരം. നഴ്സിങ് ഓഫീസർ തസ്തികയിൽ 266 അവസരം. തപാൽ വഴി അപേക്ഷിക്കണം.

സീനിയർ സയന്റിഫിക് ഓഫീസർ (ന്യൂറോ മസ്കുലർ)-1: യോഗ്യത: ബേസിക്/മെഡിക്കൽ സയൻസസ് പിഎച്ച്.ഡി. ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്.

കംപ്യൂട്ടർ പ്രോഗ്രാമർ-1: കംപ്യൂട്ടർ ആപ്ലിക്കേഷനിൽ പി.ജി. ഡിപ്ലോമ. സ്റ്റാറ്റിസ്റ്റിക്കൽ ആപ്ലിക്കേഷൻ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി: 30 വയസ്സ്.

ജൂനിയർ സയന്റിഫിക് ഓഫീസർ-1: യോഗ്യത: എം.ഡി./എം.ബി.ബി.എസ്. പ്രായപരിധി: 35 വയസ്സ്.

നഴ്സിങ് ഓഫീസർ-266: യോഗ്യത: നഴ്സിങ് ബി.എസ്സി. (ഹോൺ)/ബി.എസ്സി./ബി.എസ്സി. (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സസ് ആൻഡ് മിഡ്വൈഫ് ദേശീയ/സംസ്ഥാന രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35 വയസ്സ്.

സ്പീച്ച് തെറാപ്പിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ്-3: യോഗ്യത: സ്പീച്ച് പാത്തോളജി/ഓഡിയോളജി ബിരുദാനന്തരബിരുദം. അല്ലെങ്കിൽ തത്തുല്യം. പ്രായപരിധി: 30 വയസ്സ്.

സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഹ്യുമൻ ജനറ്റിക്സ്)-1: യോഗ്യത: ലൈഫ് സയൻസ് ബിരുദാനന്തരബിരുദം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35 വയസ്സ്.

ടീച്ചർ ഫോർ എം.ആർ. ചിൽഡ്രൻ (ക്ലിനിക്കൽ സൈക്കോളജി)-1: യോഗ്യത: സൈക്കോളജി ബി.എ./ബി.എസ്സി. ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 30 വയസ്സ്.

അസിസ്റ്റന്റ് ഡയറ്റീഷ്യൻ-1: യോഗ്യത: സയൻസ് ബിരുദം. ഡയറ്റിക്സിൽ ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 30 വയസ്സ്.

അപേക്ഷാഫീസ്: സീനിയർ സയന്റിഫിക് ഓഫീസർ തസ്തികയ്ക്ക് 2360 രൂപ (എസ്.സി./എസ്.ടി. 1180 രൂപ), മറ്റ് തസ്തികയ്ക്ക് 1180 രൂപ. (എസ്.സി./എസ്.ടി. 885 രൂപ). ഭിന്നശേഷിക്കാർക്ക് ഫീസില്ല.

വിശദവിവരങ്ങൾക്കായി www.nimhans.ac.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷകൾ TheDirector, NIMHANS, P.B.No.2900, Hosur Road, Bengaluru - 560 029, India എന്ന വിലാസത്തിലേക്ക് അയക്കുക. അവസാന തീയതി: ജൂൺ 28.

Content Highlights: NIMHANS invites application for 275 vacancies