ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ 685 അസിസ്റ്റന്റ് ഒഴിവുകള്‍. കേരളത്തില്‍ 33 ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും അപേക്ഷിക്കുന്ന സംസ്ഥാനത്തിലെ പ്രാദേശിക ഭാഷയിലുള്ള അറിവുമാണ് അടിസ്ഥാന യോഗ്യത. 

ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രായം 2018 ജൂണ്‍ 30ന് 21 വയസില്‍ കുറയുകയോ 30 വയസ് കവിയുകയോ ചെയ്യരുത്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. SC/ST/PWD/EX-SER വിഭാഗക്കാര്‍ക്ക് 100 രൂപയും മറ്റുള്ളവര്‍ക്ക് 600 രൂപയുമാണ് ഫീസ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷയ്ക്കും സന്ദര്‍ശിക്കുക: https://www.newindia.co.in/portal/readMore/Recruitment  

 

Content Hilights: New India Assurance 685 Assistant Vacancy