ന്ത്യന്‍ ആര്‍മി എന്‍സിസി സ്പെഷല്‍ എന്‍ട്രി സ്‌കീം 41-ാം കോഴ്സ് - ഏപ്രില്‍ 2017 ലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്‍മാര്‍ക്കും അവിവാഹിതരായ വനിതകള്‍ക്കുമാണ് അവസരം. 

യുദ്ധമേഖലയിലെ സേവനത്തിനിടയില്‍ മരിച്ചവരുടെ/പരിക്കേറ്റവരുടെ ആശ്രിതര്‍ക്ക് (സംവരണം ചെയ്ത ഒഴിവിലേക്ക്) അപേക്ഷിക്കാം. 

ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ അടിസ്ഥാനത്തിലാകും നിയമനം.

ഒഴിവുകള്‍

എന്‍സിസി പുരുഷന്‍മാര്‍ 50, വനിതകള്‍ 5. ഇരുവിഭാഗത്തിലും നിശ്ചിത ശതമാനം ഒഴിവുകള്‍ യുദ്ധമേഖലയിലെ സേവനത്തിനിടയില്‍ മരിച്ചവരുടെ/പരിക്കേറ്റവരുടെ ആശ്രിതര്‍ക്ക്. 

പ്രായം: 19-25. അപേക്ഷകര്‍ 1992 ജനവരി 2- നും 1998 ജനവരി 1-നും ഇടയില്‍ ജനിച്ചവരായിരിക്കണം. 

thozilയോഗ്യത 

  • എന്‍സിസി സി സര്‍ട്ടിഫിക്കറ്റ് 
  • മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം. അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. 
  • എന്‍സിസി.യുടെ സീനിയര്‍ ഡിവിഷന്‍/വിങ്ങില്‍ കുറഞ്ഞത് രണ്ടുവര്‍ഷം പ്രവര്‍ത്തിച്ചിരിക്കണം.

 

നിയമനം

ആദ്യഘട്ട സ്‌ക്രീനിങ്ങിനുശേഷം യോഗ്യരായവര്‍ക്ക് പരീക്ഷ എഴുതാം. തുടര്‍ന്ന് എസ്എസ്ബി. ഇന്റര്‍വ്യൂ, ഗ്രൂപ്പ്ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ്, മെഡിക്കല്‍ടെസ്റ്റ് എന്നിവയുണ്ടാകും. 

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും (എന്‍.സി.സി. സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക്): http://joinindianarmy.nic.in/index.htm .

സൈനികരുടെ ആശ്രിതര്‍ക്ക് http://joinindianarmy.nic.in/index.htm എന്ന വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷാഫോമിന്റെ മാതൃക ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഉപയോഗിക്കാം.