നാഷണല്‍ ഇന്‍സ്ട്രക്ഷണല്‍ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 318 ഒഴിവ്. കേരളത്തില്‍ തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി 18 ഒഴിവാണുള്ളത്. കരാര്‍ നിയമനമായിരിക്കും. വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിലാണ് അവസരം.

കണ്‍സള്‍ട്ടന്റ് (ഐ.ടി. സപ്പോര്‍ട്ട്)-30: തിരുവനന്തപുരത്ത് ഒരു ഒഴിവുണ്ട് 

യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ഇലക്ട്രോണിക്സ് കമ്യുണിക്കേഷന്‍ എന്‍ജിനീയറിങ്/മാത്തമാറ്റിക്സ്/ഫിസിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഓപ്പറേഷന്‍ റിസര്‍ച്ച്/കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ സ്പെഷ്യലൈസ് ചെയ്ത ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും ബന്ധപ്പെട്ട ബിരുദം/ബിരുദാനന്തരബിരുദം. 5-7 വര്‍ഷത്തെ പ്രവൃത്തിപരിചയം. 

കണ്‍സള്‍ട്ടന്റ് (ടെക്നിക്കല്‍ സപ്പോര്‍ട്ട്)-48: തിരുവനന്തപുരത്ത് 2 ഒഴിവ് 

യോഗ്യത: എന്‍ജിനീയറിങ് ബിരുദം/ബിരുദാനന്തരബിരുദം. ബിരുദവിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെയും ബിരുദാനന്തരബിരുദക്കാര്‍ക്ക് 2 വര്‍ഷത്തെയും പ്രവൃത്തിപരിചയം വേണം. അല്ലെങ്കില്‍ ഡിപ്ലോമയും 7 വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ ബി.ബി.എയും 5 വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ എം.ബി.എയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും. 

ജൂനിയര്‍ വൊക്കേഷണല്‍ കണ്‍സള്‍ട്ടന്റ്-240: കേരളത്തില്‍ കോഴിക്കോട്ട് 7 ഒഴിവും തിരുവനന്തപുരത്ത് 8 ഒഴിവുമാണുള്ളത് 

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യത ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ എന്‍ജിനീയറിങ്/ടെക്നോളജി ഡിപ്ലോമ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലെ ബിരുദവും എന്‍.ടി.സി./എന്‍.എ.സി./എന്‍.സി.വി.ഇ.ടി. സര്‍ട്ടിഫിക്കറ്റും മൂന്ന വര്‍ഷത്തെ പ്രവൃത്തിപരിചയവും. 

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.nimiprojects.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31.

thozhil

Content Highlights: National Instructional Media Institute invites application for Consultant vacancies